SHARE

നിര്‍ണായക മത്സരത്തില്‍ യുഎഇയ്‌ക്കെതിരേ പൊരുതി തോറ്റെങ്കിലും ഇന്ത്യയ്ക്ക് മുന്നില്‍ ഏഷ്യാകപ്പിലെ നോക്കൗട്ട് സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ബഹറിന്‍ ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനോട് തോറ്റത് ഫലത്തില്‍ ഇന്ത്യയ്ക്കാണ് ഗുണകരം. ഇന്ത്യയുടെ അവസാന മത്സരം ബഹറിനുമായിട്ടാണ്. അതുകൊണ്ട് തന്നെ സാധ്യതകള്‍ ജ്വലിച്ചു നില്ക്കുകയാണ്.

അടുത്ത മത്സരത്തില്‍ ബഹറിനെ തോല്പിക്കാനായാല്‍ ഇന്ത്യ അനായാസം രണ്ടാം റൗണ്ടിലെത്തും. തായ്‌ലന്‍ഡ്-യുഎഇ മത്സരത്തില്‍ ജയമോ സമനിലയോ ലഭിച്ചാല്‍ യുഎഇയും ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലെത്തും. അങ്ങനെ വന്നാല്‍ യുഎഇയും ഇന്ത്യയും അവസാന പതിനാറിലേക്ക് കടക്കും. ഇന്ത്യയെ ബഹറിന്‍ സമനിലയില്‍ തളച്ചാലും കാര്യങ്ങള്‍ കൈവിട്ടു പോകില്ല. തായ്‌ലന്‍ഡ് വലിയ മാര്‍ജിനില്‍ യുഎഇയെ തോല്പിക്കാതിരുന്നാല്‍ മതി. മാത്രവുമല്ല തായ്‌ലന്‍ഡിനെതിരേ നേടിയ നാലുഗോളുകള്‍ ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്.

ഇന്ത്യ പുറത്താകാനുള്ള ആരാധകര്‍ ആഗ്രഹിക്കാത്ത സാധ്യത ഇങ്ങനയൊണ്- ബഹറിന്‍ ഇന്ത്യയെ വലിയ മാര്‍ജിനില്‍ തോല്പിക്കുകയും യുഎഇയെ തായ്‌ലന്‍ഡ് തോല്പിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് മുന്നോട്ടു പോകാനുള്ള സാധ്യത നേരിയതാകും. അങ്ങനെ വന്നാലും മികച്ച നാലു മൂന്നാംസ്ഥാനക്കാരുടെ വാതില്‍ ഇന്ത്യയ്ക്ക് മുന്നിലുണ്ട്.