SHARE

അടുത്ത സീസൺ ഐ എസ് എൽ മുതൽ ടീമുകൾക്ക് ഇന്ത്യൻ പരിശീലകരെ തങ്ങളുടെ മുഖ്യ പരിശീലകരാക്കാം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം അംഗീകരിച്ച് കഴിഞ്ഞു. എന്നാൽ പരിശീലകരാക്കുന്നവർക്ക് എ എഫ് സി പ്രോ ലൈസൻസ് വേണമെന്ന് മാത്രം. ഇന്ത്യയിൽ 15 പേർക്കാണ് ഇത്തരത്തിൽ എ എഫ് സി പ്രോ‌ ലൈസൻസ് ഉള്ളത്. അത് കൊണ്ട് തന്നെ 15 ഇന്ത്യൻ പരിശീലകർക്ക് മാത്രമേ ഐ എസ് എൽ പരിശീലകനാകാനുള്ള യോഗ്യതയുള്ളൂ.

നിലവിലെ കേരളാ ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ താംഗ്ബോയ് സിംഗ്ദോ, ഗോകുലം കേരള പരിശീലകൻ ബിനോ ജോർജ്ജ് എന്നിവർക്ക് എ എഫ് സി പ്രോ ലൈസൻസ് സർട്ടിഫിക്കറ്റ് ഉണ്ട്. അത് കൊണ്ട് തന്നെ ഇവരെ അടുത്ത സീസണിൽ ഏതെങ്കിലും ഐ എസ് എൽ ടീമുകളുടെ പരിശീലക സ്ഥാനത്ത് കണ്ടാലും അത്ഭുതപ്പെടാനില്ല. എ എഫ് സി പ്രോ ലൈസൻസുള്ള ഇന്ത്യൻ പരിശീലകർക്ക് ഐ എസ് എൽ ടീമുകളെ പരിശീലിപ്പിക്കാൻ അനുമതി ലഭിച്ചെങ്കിലും എത്ര ടീമുകൾ ഇങ്ങനെയൊരു നീക്കത്തിന് തയ്യാറാകുമെന്ന് കണ്ടറിയണം.

ഇതിനൊപ്പം സഹപരിശീലകരുടെ കാര്യത്തിലും അടുത്ത‌ സീസൺ മുതൽ പ്രധാന മാറ്റമുണ്ട്. വരുന്ന‌ സീസൺ മുതൽ എല്ലാ ഐഎസ് എൽ ടീമുകളുടേയും സഹപരിശീലകർ ഇന്ത്യക്കാരായിരിക്കണമെന്നതാണ് ഇത്. ഇക്കാര്യം നിർബന്ധമാണ്. ഇങ്ങനെയൊരു നിയമം വരുന്നതോടെ എല്ലാ ഐ എസ് എൽ ടീമുകളുടേയും മാനേജ്മെന്റിൽ ഒരു ഇന്ത്യൻ പരിശീലകന് സ്ഥാനമുണ്ടാകും.