SHARE

അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യൻ വിജയം ഉറപ്പിച്ച കെ.എൽ രാഹുലിന്റെ ക്യാച്ചിൽ സംശയം പ്രകടിപ്പിച്ച ഫോക്സ് സ്പോർട്സിനെതിരെ ഇന്ത്യൻ ആരാധകരുടെ പൊങ്കാല. മത്സരത്തിൽ ഓസ്ട്രേലിയയുടെ അവസാന വിക്കറ്റായ ജോഷ് ഹേസൽ വുഡിനെ പുറത്താക്കാൻ രണ്ടാംസ്ലിപ്പിൽ കെ.എൽ രാഹുലെടുത്ത ക്യാച്ചിൽ സംശയം പ്രകടിപ്പിച്ചായിരുന്നു ഫോക്സ് സ്പോർട്സ് മത്സരശേഷം രംഗത്തെത്തിയത്.

ഇന്ത്യൻ ഓഫ്സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ പന്തിലായിരുന്നു ഹേസൽ വുഡ് കെ എൽ രാഹുലിന് രണ്ടാം സ്ലിപ്പിൽ ക്യാച്ച് സമ്മാനിച്ചത്. എന്നാൽ ഫീൽഡ് അമ്പയറായ നിഗൽ ലോംഗിനും ബാറ്റ്സ്മാൻ ജോഷ് ഹേസൽ വുഡിനും അത് ക്യാച്ചാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു. അതേ സമയം മത്സര ശേഷം ക്യാച്ചിന്റെ വീഡിയോ ക്ലിപ്പുമായി രംഗത്തെത്തിയ ഫോക്സ് സ്പോർട്സ് രാഹുലിന്റെ ക്യാച്ചിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു.

-Advertisement-

എന്നാൽ ഫോക്സ് സ്പോർട്സ് ക്യാച്ചിനെതിരെ സംശയവുമായി മുന്നോട്ട് വന്നതോടെ ഇന്ത്യൻ ആരാധകർ മറുപടികളുമായി രംഗത്തെത്തുകയായിരുന്നു. നിലവിൽ വലിയ പ്രതിഷേധമാണ് ഫോക്സ് സ്പോർട്സിന്റെ പോസ്റ്റിൽ ഇന്ത്യൻ ആരാധകർ നടത്തുന്നത്. ചിലർ ഫോക്സ് സ്പോർട്സിനെതിരെ പൊങ്കാലയിടുക എന്ന ലക്ഷ്യത്തോടെയും എത്തിയിട്ടുണ്ട്.

ഫോക്സ് സ്പോർട്സിന്റെ സംശയത്തിന് ആരാധകർ നൽകിയ മറുപടികളിൽ ചിലത് ഇങ്ങനെ,