SHARE

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ടെക്നിക്കൽ ഡയറക്ടറെ കണ്ടെത്താനുള്ള എ.ഐ.എഫ്.എഫ് യോ​ഗം തീരുമാനമാകാതെ പിരഞ്ഞു. ഇന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം രണ്ടാഴ്ചയോളം വൈകുമെന്നാണ് വാർത്തകൾ

2017-ൽ ഓസ്ട്രേലിയക്കാരനായ സ്കോട് ഒ ഡോണെൽ ഒഴിഞ്ഞതുമുതൽ ടെക്നിക്കൽ ഡയറക്ടർ സ്ഥനത്തേക്ക് സ്ഥിരമായി ആരേയും നിയമിച്ചില്ല. താൽകാലിക ചുമതലയായിരുന്നു നൽകിവന്നിരുന്നത്. തുടർന്ന് ഇപ്പോൾ ഇതിനായി നടപടി തുടങ്ങിയ അധികൃർ നാല് പേരെയാണ് അവസാന ഘട്ടത്തിലേക്ക പരി​ഗണിക്കുന്നത്. മുൻചുമതലക്കാരനായ ഡോണെലും ഇക്കൂട്ടത്തിലുണ്ട്. ഡോണെലിന് പുറമെ ജോർജിയക്കാരനായ ​ഗായോസ് ഡാർസാഡെ, റൊമാനിയക്കാരൻ ഡോറു ഇസക്, പോർച്ചു​ഗീസുകാരൻ ജോർജെ കാസ്റ്റെലോ എന്നിവരാണുള്ളത്

ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാനായിരുന്നു ഇന്ന് യോ​ഗം നടത്തിയത്. എന്നാൽ ഇവർ നാലുപേരോടും തങ്ങളുടെ പദ്ധതി വിശദീകരിച്ചു നൽകാൻ അറിയിച്ചിരിക്കുകയാണെന്ന് അധികൃതർ പറയുന്നത്. രണ്ടാഴ്ചയ്ക്കകം നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും അവർ അറിയിച്ചു