SHARE

ഇം​ഗ്ലണ്ട് ലോകകപ്പിൽ ഇതുവരെ ഏറ്റവും മികച്ച ഫീൽഡിങ് പ്രകടനം നടത്തിയത് ഇന്ത്യൻ ടീം. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിൽ നിന്നുമായി ഇന്ത്യൻ ടീമിലെ ഫീൽഡർമാർ ആകെ പാഴാക്കിയത് ഒരു ക്യാച്ച് മാത്രമാണ്. അതേസമയം ഇതിനകം രൂക്ഷവിമർശനമേറ്റുവാങ്ങിയ പാകിസ്ഥാൻ ഫീൽഡർമാരാണ് ഏറ്റവുമധികം ക്യാച്ചുകൾ കൈവിട്ട്.

അഞ്ച് മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം ആകെ ക്യാച്ച് വിട്ടത് പാകിസ്ഥാനെതിരെയാണ്. യുസ്വേന്ദ്ര ചഹലിന്റെ പന്തിൽ ശദാബ് ഖാൻ നൽകിയ ക്യാച്ച് കെ.എൽ.രാഹുൽ കൈവിട്ടതാണ് ആകെ ഇന്ത്യക്ക് ഫീൽഡിങ്ങിലേറ്റ പ്രധാന തിരിച്ചടി. പാകിസ്ഥാൻ ഫീൽഡർമാർ ഇതുവരെ കൈവിട്ടതാകട്ടെ 14 ക്യാച്ചുകളാണ്. ശതമാനക്കണക്ക് പരിശോധിച്ചാൽ ലഭിച്ച 35 ശതമാനം ക്യാച്ച് അവസരങ്ങളാണ് പാക്ക് ഫീൽഡർമാർ പാഴാക്കിയത്. ക്യാച്ച് കൈവിട്ടതിൽ ആതിഥേയരായ ഇം​ഗ്ലണ്ടും മോശമല്ല.12 ക്യാച്ചുകളാണ് ഇം​ഗ്ലീഷ് താരങ്ങൾ കൈവിട്ടത്.

മികച്ച ഫീൽഡിങ് കാഴ്ചവെച്ച കാര്യത്തിൽ അഫ്​ഗാനിസ്ഥാനാണ് ഇന്ത്യക്ക് പിന്നിൽ. വെറും രണ്ട് ക്യാച്ചുകൾ മാത്രമാണ് അവർ കൈവിട്ടത്. ശ്രീലങ്ക മൂന്നും ബെ​ഗ്ലാദേശ് ഓസ്ട്രേലിയ എന്നിവർ നാലും വീതം ക്യാച്ചുകളാണ് കൈവിട്ടത്. വെസ്റ്റ് ഇൻഡീസ് ആറും, ദക്ഷിണാഫ്രിക്ക എട്ടും, ന്യൂസിലൻഡ് ഒമ്പതും ക്യാച്ചുകൾ കൈവിട്ടു