SHARE

ലങ്ക പ്രീമിയർ ലീഗിന്റെ രണ്ടാം എഡിഷന് മുന്നോടിയായി നടക്കാനിരിക്കുന്ന കളികാരുടെ ഡ്രാഫ്റ്റിനായി പേര് രെജിസ്റ്റർ ചെയ്ത് മൂന്ന് ഇന്ത്യൻ താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞ ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, വിനയ് കുമാർ എന്നിവരാണ് ലങ്ക പ്രീമിയർ ലീഗിനായി പേര് രെജിസ്റ്റർ ചെയ്തിരിക്കുന്ന ഇന്ത്യക്കാർ‌. ഈ മാസാവസാനം നടക്കാനിരിക്കുന്ന ഡ്രാഫ്റ്റിൽ വിളി വരുകയാണെങ്കിൽ ഈ താരങ്ങൾക്ക് ഇത്തവണത്തെ ലങ്ക ലീഗിൽ കളിക്കാം.

അഞ്ച് ടീമുകളാണ് ലങ്ക പ്രീമിയർ ലീഗിൽ കിരീടത്തിനായി മത്സരിക്കുന്നത്. ഒരു ടീമിന് പരമാവധി 6 താരങ്ങളെ വരെയാണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയുക. അതിനാൽ പരമാവധി 30 വിദേശ താരങ്ങൾക്ക് മാത്രമേ രണ്ടാം എഡിഷൻ ലങ്ക ലീഗിൽ അവസരം ലഭിക്കൂ. ഡിസംബർ 5 മുതൽ 23 വരെയാണ് ലങ്ക പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ നടക്കുന്നത്.

ലങ്ക പ്രീമിയർ ലീഗിന്റെ ഡ്രാഫ്റ്റിനായി പേര് രെജിസ്റ്റർ ചെയ്ത പ്രധാന വിദേശ താരങ്ങൾ

ഇന്ത്യ – ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, വിനയ് കുമാർ

വെസ്റ്റിൻഡീസ് – ഡ്വെയിൻ സ്മിത്ത്, ദിനേഷ് രാംദിൻ, കെമർ റോച്ച്, ഷായ് ഹോപ്പ്, റഖീം കോൺവാൾ, ഫിഡൽ എഡ്വേഡ്സ്, ഷെൽഡൺ കോട്രൽ, ഫാബിയൻ അലൻ, ആന്ദ്രെ റസൽ, ലെൻഡൽ സിമ്മൺസ്, ജെറോം ടെയ്ലർ, കാർലോസ് ബ്രാത്ത്വൈറ്റ്, ഷിംറോൺ ഹെറ്റ്മെയർ, അൽസാരി ജോസഫ്

പാകിസ്ഥാൻ – മൊഹമ്മദ് ഹഫീസ്, ഫഖർ സമാൻ, സൊഹൈൽ തൻവീർ, അഹമ്മദ് ഷഹ്സാദ്, ഉമർ അക്മൽ, കമ്രാൻ അക്മൽ, സർഫറാസ് അഹമ്മദ്, ഷഹീദ് അഫ്രീദി, ഷോയിബ് മാലിക്ക്, മൊഹമ്മദ് ആമിർ, വഹാബ് റിയാസ്

ദക്ഷിണാഫ്രിക്ക – വെയിൻ പാർനൽ, ഇമ്രാൻ താഹിർ, ഫാഫ് ഡുപ്ലെസിസ്, മോർനെ മോർക്കൽ, വാൻഡർ ഡസൻ

ഓസ്ട്രേലിയ – ജെയിംസ് ഫോക്നർ, ക്രിസ് ലിൻ

ഇംഗ്ലണ്ട് – ലൂക്ക് റൈറ്റ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് മലൻ, ആദിൽ റഷീദ്, സാം ബില്ലിംഗ്സ്, രവി ബൊപാര

ന്യൂസിലൻഡ് – മിച്ചൽ മക്ലാനാഗൻ, നീൽ ബ്രൂം.