SHARE

ഇന്ത്യൻ ഫുട്ബോളിന് യൂറോപ്യൻ രാജ്യങ്ങളിൽ ശ്രദ്ധകിട്ടുന്നതിന്റെ സൂചനകൾ കഴിഞ്ഞ കുറേ നാളുകളായി വരുന്നുണ്ട്. കഴിഞ്ഞദിവസമാണ് ഇന്ത്യൻ താരം ലാലിയൻസുല ചാങ്തെ നോർവീജിയൻ ക്ലബ് വൈക്കിങ്ങിൽ ട്രയൽസിന് പോയി തിരിച്ചെത്തിയത്. ഇതിന് പിന്നാലെയിപ്പോൾ മറ്റൊരിന്ത്യൻ കൗമാരതാരത്തിന് യൂറോപ്പിൽ നിന്ന് പരിശീലനത്തിന് ക്ഷണമെത്തിയിരിക്കുകയാണ്

ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലൂടെ ശ്രദ്ധേയനായ താരം മുന്നേറ്റതാരം അനികേത് ജാദവിനാണ് ഇക്കുറി ക്ഷണമെത്തിയത്. ഇം​ഗ്ലണ്ടിലെ പ്രധാനക്ലബായ ബ്ലാക്ക്ബേൺ റോവേഴ്സാണ് അനികേതിനെ പരിശീലനത്തിന് ക്ഷണിച്ചത്. മൂന്ന് മാസത്തെ പരിശീലനമാണ് താരത്തിനായി ഇം​ഗ്ലീഷ് ക്ലബ് ഒരുക്കിയിരിക്കുന്നത്. നിലവിൽ ഇം​ഗ്ലണ്ടിൽ രണ്ടാം ഡിവിഷനിലാണ് കളിക്കുന്നതെങ്കിലും, ഒരു കാലത്ത് പ്രീമിയർ ലീ​ഗിൽ സ്ഥിരം കളിച്ചിരുന്ന ടീമാണ്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടം നേടിയ ആറ് ടീമുകളിലൊന്നാണ് ബ്ലാക്ക്ബേൺ

ഐ.എസ്.എൽ ക്ലബ് ജെംഷദ്പുർ എഫ്.സിയുടെ താരമായിരുന്ന ജാദവ്, ഇപ്പോൾ ലോണിൽ ഐ-ലീ​ഗ് ക്ലബ് ഇന്ത്യൻ ആരോസിന്റെ താരമാണ്. നേരത്തെ അണ്ടർ 17 ടീമിൽ കളിച്ച ധീരജ് സിങ്ങ് സ്കോട്ലന്ഡ് ക്ലബ് മതർവെല്ലിൽ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിൽ മികവ് പുലർത്തിയ ധീരജിനെ ടീമിലെത്തിക്കാൻ സ്കോട്ടിഷ് അധികൃതർ ശ്രമിച്ചെങ്കിലും നടന്നില്ല

 

.