SHARE

സാഫ് കപ്പിന്റെ ഫൈനലിൽ നേപ്പാളിനെ നേരിടുന്ന ഇന്ത്യക്ക് തിരിച്ചടിയായി സൂപ്പർതാരം ബ്രണ്ടൻ ഫെർണാണ്ടസിന്റെ പരുക്ക്. ഇന്നലെ മാലിദ്വീപിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ബ്രണ്ടൻ ഫൈനലിൽ കളിക്കില്ലന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ട്വീറ്റ് ചെയ്തത്.

സാഫ് കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും പകരക്കാരനായാണ് ബ്രണ്ടൻ ഇറങ്ങിയത്. എന്നാൽ നേപ്പാളിനെതിരേയും ഇന്നലെ മാലിദ്വീപിനെതിരേയും ബ്രണ്ടൻ ആദ്യ ഇലവനിലിറങ്ങിയിരുന്നു. മാലിദ്വീപിനെതിരെ മൻവീർ സിങ് നേടിയ ഇന്ത്യയുടെ ആദ്യ ​ഗോളിന് വഴിയൊരുക്കിയതും ബ്രണ്ടനായിരുന്നു. എന്നാൽ രണ്ടാം പകുതി തുടങ്ങി അധികം വൈകുമുമ്പ് ബ്രണ്ടനെ പിൻവലിച്ചു. തുടർന്നാണ് താരത്തിന് പരുക്കേറ്റെന്ന് സ്ഥിരീകരിച്ചത്.

ബ്രണ്ടന്റെ പരുക്ക് അത്ര ​ഗൗരവമുള്ളതല്ല എന്നാണ് മാർക്കസ് അറിയിച്ചത്. എന്നാൽ താരത്തിന് ഫൈനൽ പോരാട്ടത്തിൽ കളിക്കാനകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി എട്ടരയ്ക്കാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള കലാശപ്പോരാട്ടം.