SHARE

ഐ എസ് എല്‍, സൂപ്പര്‍ കപ്പ് മത്സരങ്ങളില്‍ റഫറിമാരുടെ പിഴവുകള്‍ ആവര്‍ത്തിക്കുന്നതായി ഫുട്‌ബോള്‍ വിദഗ്ദര്‍ നേരത്തെ തന്നെ വിലയിരുത്തിയതാണ്. ഒടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സിയും സൂപ്പര്‍ കപ്പില്‍ ബെംഗളുരു എഫ് സിയും കിരീടം ചൂടി. ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബെംഗളുരു പരാജയപ്പെടുത്തിയത്.

മത്സരത്തിന് ശേഷം റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഈസ്റ്റ് ബംഗാള്‍ ആരാധകര്‍. കൊല്‍ക്കത്തന്‍ വമ്പന്‍മാരുടെ ലൈബീരിയന്‍ താരം കോമ്രയെ ബെംഗളുരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു ഫൗള്‍ ചെയ്തതിന് റെഡ് കാര്‍ഡ് നല്‍കിയില്ലെതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം കളിയില്‍ ഈസ്റ്റ് ബംഗാള്‍ താരം സമദ് അലിക്ക് റഫറിക്ക് ചുവപ്പു കാര്‍ഡു നല്‍കിയതും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. ട്വിറ്ററിലൂടെ റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്.