SHARE

വെസ്റ്റിൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബം ഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ടീമിലുണ്ടായിരുന്ന മലയാളി സൂപ്പർ താരം സഞ്ജു വി സാംസണെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. വിരാട് കോഹ്ലിയാണ് പരമ്പരയിൽ ടീമിനെ നയിക്കുക.

കഴിഞ്ഞ കുറച്ച് നാളുകളായി ‌പരിക്കിന്റെ പിടിയിലായിരുന്ന സ്റ്റാർ പേസർ ഭുവനേശ്വർ കുമാർ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ടെസ്റ്റിൽ മിന്നും പ്രകടനം നടത്തുന്ന ‌മൊഹമ്മദ് ഷാമിക്കും ടീമിൽ ഇടം ലഭിച്ചു. ക്രുണാൽ പാണ്ട്യയ്ക്ക് പകരം രവീന്ദ്ര ജഡേജയും, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവരും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യൻ ടീം ഇങ്ങനെ – വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശിഖാർ ധവാൻ, ഋഷഭ് പന്ത്, മനീഷ് പാണ്ടെ, ശ്രേയസ് അയ്യർ, ശിവം ഡൂബെ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക് ചഹർ, ഭുവനേശ്വർ കുമാർ,മൊഹമ്മദ് ഷാമി.