SHARE

ഓസ്ട്രേലിയക്കെതിരായ നാളെ നടക്കാനിരിക്കുന്ന ആദ്യ ടി20 മത്സരത്തിനുള്ള പന്ത്രണ്ടംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ഋഷഭ് പന്താകും ടീമിന്റെ വിക്കറ്റ് കാക്കുക. മറ്റൊരു വിക്കറ്റ് കീപ്പറായ ദിനേഷ് കാർത്തിക് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി കളിക്കും.

രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ രാഹുൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരാണ് ടീമിൽ ബാറ്റ്സ്മാന്മാരായുള്ളത്. ഓൾ റൗണ്ടറായി ക്രുനാൽ പാണ്ട്യ ഇടം പിടിച്ചപ്പോൾ, കുൽദീപ് യാദവ്, യുസേന്ദ്ര ചഹൽ എന്നിവർ സ്പിന്നർമാരായി ടീമിലെത്തി. ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം യുവ പേസർ ഖലീൽ അഹമ്മദും പന്ത്രണ്ടംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് മത്സര ടി20 പരമ്പരയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുക. ബ്രിസ്ബെയിനിലെ ഗാബയിലാണ് നാളെ ആദ്യ മത്സരം നടക്കുന്നത്‌.

-Advertisement-