SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലായെങ്കിലും ഈ താരങ്ങളെല്ലാം ഐപിഎല്ലിൽ കളിച്ച് കൊണ്ടിരിക്കുന്നതിനാൽ അവർക്ക് പരിക്ക് പറ്റുമോയെന്ന ഭയം ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.

എ‌ന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിനിടയിൽ ലോകകപ്പ് ടീമിലുള്ള ഇന്ത്യൻ താരങ്ങൾക്ക് പരിക്ക് പറ്റാതിരിക്കാനുള്ള മുൻ കരുതലുകൾ ബിസിസിഐ നേരത്തെ തന്നെ കൈക്കൊണ്ടിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസികളുടെയെല്ലാം മാനേജ്മെന്റുമായി ഇന്ത്യൻ താരങ്ങളുടെ ജോലി ഭാരം സംബന്ധിച്ച് ബിസിസിഐ കൃത്യമായ ഇടവേളകളിൽ ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യൻ ടീംഫിസിയോ പാട്രിക്കിനാണ് ഇക്കാര്യത്തിൽ കൂടുതൽ ജോലിയുള്ളത്. ലോകകപ്പ് ടീം പ്രഖ്യാപനം കഴിഞ്ഞതോടെ ഐപിഎൽ ഫ്രാഞ്ചൈസികളും ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുമെന്നാണ് കരുതപ്പെടുന്നത്‌.