SHARE

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം മാർച്ച് മാസത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾ കളിച്ചേക്കുമെന്ന് സൂചന. ദേശീയ ടീം ക്യാംപിന്റെ ഭാ​ഗമായാണ് ഈ സൗഹൃദപ്പോരാട്ടങ്ങളെന്നാണ് സൂചന. ​ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലോകകപ്പ്, ഏഷ്യാ കപ്പ് യോ​ഗ്യതാ പോരാട്ടങ്ങളിലെ ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ ജൂണിലാണ് നടക്കുക. ഇതിന് മുന്നോടിയായ ക്യാംപ് യു.എ.ഇയിൽ നടത്താനാണ് സാധ്യത. മാർച്ച് 13-ന് ഐ.എസ്.എൽ പൂർത്തായായ ഉടൻ ഇന്ത്യൻ താരങ്ങൾ യു.എ.ഇയിലേക്ക് പറക്കും. തുടർന്നാണ് രണ്ട് മത്സരങ്ങൾ കളിക്കുക. ഇതിൽ ഒന്ന് ഒമാനെതിരെയാണെന്ന് ഏതാണ്ട് തീരുമാനമായി. രണ്ടാമത്തെ എതിരാളി ആരെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. എങ്കിലും ആതിഥേയരായ യു.എ.ഇ തന്നെയാകും എതിരാളിയെന്നും സൂചനകളുണ്ട്.

മാർച്ചിലെ അവസാന ആഴ്ചയാകും ഇന്ത്യയുടെ മത്സരങ്ങൾ നടക്കാൻ സാധ്യത. ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ ഇന്ത്യക്കിനി മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഇതിൽ മൂന്നിലും ജയിച്ചാൽ കൂടിയും മറ്റ് ടീമുകളുടെ മത്സരഫലത്തെക്കൂടി ആശ്രയിച്ചാകും ഇന്ത്യയുടെ മുന്നേറ്റം.