ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പതുവിക്കറ്റിന്റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക 35.1 ഓവറില്‍ വെറും 98 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ വനിതകള്‍ ഈ ലക്ഷ്യം 19.5 ഓവറില്‍ മറികടന്നു. അതും വെറും ഒരുവിക്കറ്റിന്. സ്മൃതി മന്ദാന 73 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ആദ്യം ബാറ്റു ചെയ്ത ലങ്കയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് കണ്ടത്. ഒരറ്റത്ത് ചമാരി അട്ടപ്പട്ടു 33 റണ്‍സെടുത്ത് പൊരുതിയതൊഴിച്ചാല്‍ ലങ്കന്‍ ബാറ്റിംഗ് ദയനീയമായിരുന്നു. ഇന്ത്യയ്ക്കായി മന്‍ഷി ജോഷി 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ പൂനം റൗത്തിന്റെ (24) വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്മൃതി 76 പന്തില്‍ നിന്നാണ് 73 റണ്‍സെടുത്തത്. 11 ബൗണ്ടറിയും രണ്ടു സിക്‌സറുകളും ഉള്‍പ്പെടെ.