SHARE

ഏഷ്യാ കപ്പ് കലാശപ്പോരിൽ ബെം​ഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിൽ വിശ്രമത്തിലായിരുന്ന സൂപ്പർ താരങ്ങളെല്ലാവരും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ബെം​ഗ്ലാദേശ് നിരയിൽ സ്പിന്നർ നസ്മുൾ ഇസ്ലാം കളിക്കും.

ഇതുവരെ നടന്ന ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ അഫ്​ഗാനിസ്ഥാനോട് സമനില വഴങ്ങിയതാണ് ഇന്ത്യക്ക് ജയിക്കാനാകാതെ പോയ എക മത്സരം. ബെം​ഗ്ലാദേശിനെതിരെ നേരത്തെ ഏറ്റുമുട്ടിയപ്പോൾ വിജയിക്കാനായത് ഇന്ത്യക്ക് ആത്മവിശ്വാസം ഇരട്ടിയാക്കും. അതേസമയം തന്നെ ഹോങ്കോങ്ങിനോട് വിറച്ചുജയിച്ചതും അഫ്​ഗാനോട് സമനില വഴങ്ങിയതും ഇന്ത്യൻ ടീമിനെ ഇപ്പോഴും അലട്ടുന്നുണ്ട്.

സൂപ്പർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ പരിക്കേറ്റ് പിൻവാങ്ങിയത് ബെം​ഗ്ലാദേശിന് തിരിച്ചടിയാണ്. എന്നാലും ഷാക്കിബ് ഇല്ലാതെ പാകിസ്ഥാനെ വീഴ്ത്തിയത് അവർക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. മികച്ച് പ്രകടനം ഇതുവരെ നടത്തിയ മുഷ്ഫിഖർ റഹീമും ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനുമാണ് ബെം​ഗ്ലാക്കടുവകളുടെ പ്രതീക്ഷ.