SHARE

ഈ മാസം നടക്കുന്ന അന്താരാഷ്ട്ര സൗദൃമത്സരങ്ങൾക്കുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. 23 അം​ഗ സ്ക്വാഡിനെയാണ് പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച്. ഇന്ത്യൻ ടീം മത്സരങ്ങൾക്കായി വിയറ്റ്നാമിലേക്ക് പറന്നു.

നേരത്തെ കൊൽക്കത്തയിൽ നടന്ന ക്യാംപിൽ 24 താരങ്ങളെ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് ഒരാളെ മാത്രമാണ് അന്തിമസ്ക്വാഡിൽ ഒഴിവാക്കിയത്. എടികെ മോഹൻ ബ​ഗാന്റെ മധ്യനിരതാര ദീപക് ടാം​ഗ്രിയാണ് പുറത്തായത്. ഹർമൻജ്യോത് ഖബ്ര, ജീക്സൻ സിങ്, സഹൽ അബ്ദുൾ സമദ്, കെപി രാഹുൽ എന്നീ നാല് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ സ്ക്വാഡിലുണ്ട്. മലയാളി താരം ആഷിഖ് കുരൂണിയനും സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.

സിം​ഗപ്പൂർ, വിയറ്റ്നാം എന്നീ ടീമുകളെയാണ് സൗഹൃദമത്സരങ്ങളിൽ ഇന്ത്യ നേരിടുക. ശനിയാഴ്ച സിം​ഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 27-ാം തിയതി ഇന്ത്യ, വിയറ്റ്നാമിനേയും നേരിടും.