SHARE

ഫിഫയുടെ പുതിയ റാങ്കിങ്ങിലും ഇന്ത്യക്ക് മാറ്റമില്ല. കഴിഞ്ഞ മാസത്തെ റാങ്കായിരുന്നു 101-ൽ തന്നെയാണ് ഇന്ത്യ ഇപ്പോഴും. കിങ്സ് കപ്പിലെ ഏക ജയത്തോടെ ചെറിയൊരു മുന്നേറ്റം റാങ്കിങ്ങിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

ബെൽജിയം തന്നെയാണ് ഇപ്പോഴും റാങ്കിങ്ങിൽ ഒന്നാമത്. രണ്ടാമതുണ്ടായിരുന്ന ഫ്രൻസ് തുർക്കിക്കെതിരായ മത്സരത്തിൽ തോറ്റെങ്കിലും റാങ്കിങ്ങിൽ മാറ്റമില്ല. ബ്രസീൽ മൂന്നാമതും ഇം​ഗ്ലണ്ട് നാലാമതും തുടരുന്നു. യുവേഫ നേഷൻസ് ലീ​ഗ് കിരീടനേട്ടത്തോടെ പോർച്ചു​ഗൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ക്രൊയേഷ്യ ഒരു പടി പിന്നോട്ടിറങ്ങി ആറാമതായി.

യൂറോ യോ​ഗ്യതാ മത്സരങ്ങളിലെ വിജയത്തോടെ സ്പെയിൻ രണ്ട് പടി മുന്നേറി ഏഴാം സ്ഥാനത്തെത്തി. യുറു​ഗ്വെ, സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക് എന്നിവരാണ് ആദ്യ പത്തിലെ മറ്റ് ടീമുകൾ. ജർമനിയും അർജന്റീനയും ചേർന്നാണ് പതിനൊന്നാം സ്ഥാനം പങ്കിടുന്നത്.