SHARE

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സര ഏകദിന പരമ്പരയ്ക്ക് നാളെ ഹൈദരാബാദിൽ തുടക്കമാവുകയാണ്. ടി20 പരമ്പര നഷ്ടമായ ഇന്ത്യ പരമ്പര വിജയത്തിൽക്കുറഞ്ഞതൊന്നും ഏകദിന സീരീസിൽ ലക്ഷ്യം വെക്കുന്നില്ല. ഇങ്ങനെയാണെങ്കിലും ലോകകപ്പ് മുൻ നിർത്തി ഒരുപറ്റം പരീക്ഷണങ്ങൾക്ക് പരമ്പരയിൽ ഇന്ത്യ മുതിർന്നേക്കും.

ടി20 പരമ്പരയിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച ഓപ്പണർ കെ എൽ രാഹുൽ ആദ്യ ഏകദിനത്തിലും ടീമിലുണ്ടാകും. താരം എത്തുമ്പോൾ ടീമിന്റെ ഉപനായകൻ രോഹിത് ശർമ്മയ്ക്കാവും പുറത്തിരിക്കേണ്ടി വരിക. ധവാനും രാഹുലും ചേർന്നാകും ടീമിന്റെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. വിരാട് കോഹ്ലി മൂന്നാമനായി ബാറ്റ് ചെയ്യാനെത്തും. ദിനേഷ് കാർത്തിക്ക് ഏകദിന ടീമിലില്ലാത്തതിനാൽ ഋഷഭ് പന്താകും രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തുക.

അമ്പാട്ടി റായുഡു, ഋഷഭ് പന്ത്, എം എസ് ധോണി, വിജയ് ശങ്കർ എന്നിവരാകും 4 മുതൽ 7 വരെ സ്ഥാനങ്ങളിൽ ബാറ്റിംഗിനെത്തുക. ജസ്പ്രിത് ബുംറ, മൊഹമ്മദ് ഷാമിഎന്നിവർ ടീമിന്റെ പേസ് ബൗളിംഗ്‌കൈകാര്യം ചെയ്യുമ്പോൾ, കുൽദീപ്‌യാദവും, യുസ്വേന്ദ്ര ചഹൽ എന്നിവരാകും ടീമിലെ സ്പിന്നർമാരായെത്തുക.