SHARE

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. സെയിന്റ് കിറ്റ്സിലാണ് മത്സരം അരങ്ങേറുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതുവരെ ഇരുടീമുകളും ഓരോ വിജയം നേടി.

നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഒരു മാറ്റം മാത്രമാണുള്ളത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച രവീന്ദ്ര ജഡേജയ്ക്ക് ഇന്ന് പുറത്തിരിക്കും. ജഡേജയ്ക്ക് പകരം ദീപക് ഹൂഡയാണ് പ്ലേയിങ് ഇലവനിൽ ഇടം നേടിയത്. അതേസമയം മലയാളി താരം സഞ്ജു സാംസനെ വീണ്ടും തഴഞ്ഞത് ആരാധകർക്ക് നിരാശയായി.

ഇന്ത്യൻ ടീം- രോഹിത് ശർമ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ, ​ദീപക് ഹൂഡ, ദിനേശ് കാർത്തിക്ക്, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ.