SHARE

ന്യൂസിലന്‍ഡിനെതിരായ ട്വന്റി-ട്വന്റി വിജയം ഇന്ത്യക്ക് സമ്മാനിക്കുന്നത് മറ്റൊരു റെക്കോര്‍ഡ് കൂടിയാണ്. ട്വന്റി-ട്വന്റിയില്‍ ഇന്ത്യ വിദേശത്ത് പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 203 റണ്‍സ് എന്ന വിജയ ലക്ഷ്യം മറികടന്നായിരുന്നു ഇന്ത്യ വിജയം നേടിയത്. 2018 ല്‍ ബ്രിസ്‌റ്റോളില്‍ ഇംഗ്ലണ്ടിനെതിരെ 199 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ജയിച്ചിരുന്നു.

ട്വന്റി-ട്വന്റിയില്‍ ഇന്ത്യ പിന്തുര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരെ ഹൈദരാബാദില്‍ 208 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ വിജയിച്ചിരുന്നു. ഇതായിരുന്നു ട്വന്റി- ട്വന്റിയില്‍ ഇന്ത്യ പിന്തുടര്‍ന്ന് വിജയിച്ച ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ട്വന്റി-ട്വന്റിയില്‍ 200 ന് മുകളിലുള്ള സ്‌കോര്‍ ഇന്ത്യ നാലു തവണയാണ് പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ളത്. നാല് തവണ 200 നു മുകളിലുള്ള സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏക ടീമും ഇന്ത്യയാണ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും രണ്ട് തവണ വീതം 200 നു മുകളിലുള്ള സ്‌കോര്‍ പിന്തുടര്‍ന്ന് വിജയം കണ്ടിട്ടുണ്ട്.