SHARE

ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ ആകെ 18 അം​ഗങ്ങളാണുള്ളത്. ഏക​ദിന പരമ്പരയ്ക്കുള്ള ടീമിനെ പിന്നിട് പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിരാശപ്പെടുത്തിയെങ്കിലും അജിൻക്യ രഹാനെ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ രഹാനെയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി. രോഹിത് ശർമയാകും പരമ്പരയിൽ വിരോട് കോഹ്ലിയുടെ ഡെപ്യൂട്ടി. ചേതേശ്വർ പൂജാര, ഹനുമ വിഹാരി, രവിചന്ദ്രൻ അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ തുടങ്ങിയവർ ടീമിൽ ഇടം പിടിച്ചു. പരുക്കിനെത്തുടർന്ന് രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശുഭമൻ ​ഗിൽ എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല.

ഇന്ത്യൻ ടീം ഇങ്ങനെ: വിരാട് കോഹ്ലി, രോഹിത് ശർമ, കെഎൽ രാഹുൽ, മായങ്ക് അ​ഗർവാൾ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, അജിൻക്യ രഹാനെ, വ‍ൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, മുഹമ്മ​ദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മ​ദ് ഷമി, ഉമേഷ് യാദവ്, ഷർദുൽ ഠാക്കൂർ.

സ്റ്റാൻഡ് ബൈ താരങ്ങൾ-നവ്​ദീപ് സെയ്നി, സൗരബ് കുമാർ, ദീപക് ചഹാർ, അർസാൻ നാ​ഗസ്‌വല്ല.