SHARE

അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-ട്വന്റി പരമ്പര തൂത്തുവാരി അഭിമാനത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോളാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഏകദിന പരമ്പരയിലെ പരാജയമെത്തുന്നത്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ന്യൂസിലാന്‍ഡ് പരമ്പര നേടിക്കഴിഞ്ഞു.

ഇനി ഇന്ത്യ ആഗ്രഹിക്കുന്നത് ആശ്വാസ വിജയമാണ്. മൂന്നാം മത്സരം ഏതുവിധേനയും ജയിച്ചേ തീരു ടീം ഇന്ത്യക്ക്. ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് കനത്ത നാണക്കേടാണ്. നേട്ടങ്ങളും റെക്കോര്‍ഡുകളും സ്വന്തമാക്കി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന കോഹ്‌ലിപ്പടയ്ക്ക് നാണക്കേടിന്റെ ഒരു റെക്കോര്‍ഡും സ്വന്തം പേരിലെഴുതേണ്ടി വരും.

മൂന്നോ അതിലധികമോ മത്സരങ്ങളുള്ള വിദേശ ഏകദിന പരമ്പരയില്‍ ഇന്ത്യ അവസാനമായി എല്ലാ മത്സരങ്ങളും പരാജയപ്പെട്ട് തൂത്തെറിയപ്പെടുന്നത് 30 വര്‍ഷം മുമ്പാണ് 1989 ല്‍. അന്ന് വെസ്റ്റിന്‍ഡീസിനോട് ഇന്ത്യ നാണംകെട്ടത് 5-0 ത്തിനാണ്. ഏകദിനത്തില്‍ അതിനു മുമ്പ് രണ്ടു തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

അവസാന മത്സരവും തോറ്റാല്‍ മുപ്പതു വര്‍ഷം മുമ്പ് ഇന്ത്യക്കേറ്റ നാണക്കേട് കാലങ്ങള്‍ക്കുശേഷം ആവര്‍ത്തിച്ച ടീമായി കോഹ്‌ലിപ്പട മാറും