ഇന്തോനീഷ്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകൻ സിമോൺ മക്മെനെമിയെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ തോൽവി പരമ്പരയെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനത്തതോടെയാണ് പരിശീലകനെ പുറത്താക്കാൻ തീരുമാനം. ഈ മാസം നടക്കുന്ന മത്സരത്തിന് ശേഷം മക്ക്മെനെമി ഇന്തോനീഷ്യ വിടും
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ജിയിലാണ് ഇന്തോനീഷ്യ. ഇതുവരെ ഇവർ നാല് മത്സരങ്ങൾ കളിച്ചു. നാലിലും തോറ്റ ഇന്തോനീഷ്യക്ക് ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ല. കളിച്ച എല്ലാ മത്സരങ്ങളിൽ നന്നുമായി 14 ഗോളുകൾ ഇവർ വഴങ്ങുകയും ചെയ്തു. ഇതോടെയാണ് പരിശീലകനെ പുറത്താക്കണമെന്ന ആവശ്യം ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ സിമോൺഔട്ട് എന്ന ഹാഷ്ടാഗ് വ്യാപകമാകുകയും ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് മക്ക്മെനെമി ഇന്തോനീഷ്യൻ പരിശീലകനാകുന്നത്. പത്ത് വർഷത്തോളമായി ഏഷ്യയിലെ വിവിധ ടീമുകളെ പരിശീലിപ്പിച്ച മക്ക്മെനെമി ഫിലീപ്പീൻസ് ദേശീയ ടീമിന്റേയും ചുമതല വഹിച്ചിട്ടുണ്ട്.