SHARE

ആംബുലൻസ് ഡ്രൈവറെ കണാതായതോടെ പരുക്കേറ്റ കളിക്കാരനെ ടാക്സിയിൽ കൊണ്ടുപോകേണ്ടിവന്നത് ബൊളീവിയൻ ഫുട്ബോളിൽ വിവാദമാകുന്നു. ബൊളീവിയൻ ക്ലബ് ഓറിയെന്റെ പെട്രോലെറോയാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.

കഴിഞ്ഞ ​ദിവസം ബൊളീവിയൻ ലീ​ഗിൽ ഓറിയെന്റെയുടെ മൈതാനത്ത് ​ഗുവാബിരയ്ക്കെതിരെ നടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്റെ 74-ാം മിനിറ്റിൽ ഓറിയെന്റെ താരം മരിയോ കുല്ലാർ പരിക്കേറ്റുവീണു. ഇതോടെ ഇരുടീമിലേയും കളിക്കാർ വൈദ്യസംഘത്തെ വിളിച്ചു. ഇവർ ഓടിയെത്തി കുല്ലാറിനെ സ്ട്രെച്ചറിൽ എടുത്ത് ​ഗ്രൗണ്ടിന്റെ അറ്റത്തുള്ള ആംബുലൻസിനടുത്തേക്ക് പോയി. എന്നാൽ ആംബുലൻസ് പൂട്ടിയിരിക്കുകയായിരുന്നു. ഡ്രൈവറെ കാണാനുമില്ല

ഇതോടെ വൈദ്യസംഘം താരത്തെ സ്റ്റേഡിയത്തിന് പുറത്തെത്തിച്ച് ഒരു ടാക്സി കാറിൽ കിടത്തി ആശുപത്രിയിലെത്തിച്ചു. കുല്ലാറിന്റെ കണ്ണങ്കാലിന് ഒടിവുണ്ടെന്നും ശസ്ത്രക്രിയക്ക് വിധേയനായി ആറ് മാസം വിശ്രമിക്കേണ്ടിവരുമെന്നും പിന്നീട് ക്ലബ് അറിയിച്ചു.

അതേസമയം താരത്തെ ടാക്സിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി. ബൊളീവിയൻ ഫുട്ബോൾ ഫെഡറേഷനും പ്രാദേശിക കായിക അതോറിറ്റിയും ഓറിയന്റെ ക്ലബിനെതിരെ രം​ഗത്തെത്തി. ആവശ്യമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കാത്തത് ക്ലബിന്റെ പിഴവാണെന്ന് അവർ ആരോപിച്ചു.

അതേസമയം ആംബുലൻഡ് ഡ്രൈവറിനെതിരേയും അതിന്റെ നടത്തിപ്പുകാർക്കെതിരേയും നിയമനടപടികൾക്ക് ക്ലബ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ സംഭവങ്ങൾ നടക്കുമ്പോൾ ആംബുലൻസ് ഡ്രൈവർ എവിടയായിരുന്നെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതിയില്ല.

¡Grave lesión!

#CopaTigo Mario Cuellar sufrió una grave lesión al minuto 75 de juego. Cuando fue a tapar un disparo se le traba el pie derecho y se produce una fractura. Los primeros informes dicen que se trata de tibia y peroné.#TigoSports

Tigo Sports Bolivia ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 22, 2019