SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് ഇന്റർ മിലാൻ കാൽ നൂറ്റാണ്ടിന് ശേഷം കിറ്റ് സ്പോൺസർമാരെ മാറ്റി. ടയർ കമ്പനിയായ പിറേലിക് പകരം ഡിജിറ്റൽ ഫാൻ ടോക്കൺ പ്ലാറ്റ്ഫോമായി സോഷ്യോസാണ് വരും സീസണിൽ ഇന്ററിന്റെ ജേഴ്സികളിൽ പ്രത്യക്ഷപ്പെടുന്ന ബ്രാൻഡ്നെയിം.

1995 മുതൽ പിറേലിയാണ് ഇന്ററിന്റെ കിറ്റ് സ്പോൺസർമാർ. ഇതിനിടെ പല വമ്പൻ ക്ലബുകളും കിറ്റ് സ്പോൺസർമാരെ മാറ്റിയെങ്കിലും ഇന്റർ പിറേലിയുമായി സഹകരണം തുടർന്നു. ഇക്കഴിഞ്ഞ സീസണിലേതടക്കം ആറ് സെരി എ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീ​ഗ് കിരീടവും നേടിയപ്പോഴൊക്ക പിറേലി ജേഴ്സിയായിരുന്നു ഇന്റർ താരങ്ങൾ അണിഞ്ഞിരുന്നത്. അതിനാൽ തന്നെ ലോകകത്തിൽ തന്നെ ഏറ്റവും ജനപ്രീയ കിറ്റുകളിലൊന്നായിരുന്നു ഇന്ററിന്റേത്.

അതേസമയം പിറേലിയുമായി സഹകരണം അവസാനിപ്പിക്കുന്നതിൽ ഇന്റർ ആരാധകർക്ക് അതൃപ്തിയുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ അവർ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. പിറേലിയെ തിരികെ കൊണ്ടുവരണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.