SHARE

സിരീ എ യില്‍ ഇന്റര്‍ മിലാന്റെ ഒന്നാം സ്ഥാനത്തിനു ഭീഷണി. റോമയുമായുള്ള മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതോടെയാണ് മിലാന്റെ ഒന്നാം സ്ഥാനം പരുങ്ങലിലായത്. ഇതോടെ ഇന്നു നടക്കുന്ന മത്സരം വിജയിച്ചാല്‍ യുവന്റസിന് ഒന്നാം സ്ഥാനത്തെത്താം. ഇന്ന് ലാസിയോയ്ക്ക് എതിരെയാണ് യുവന്റസിന്റെ മത്സരം.

ഇന്നലെ നടന്ന മത്സരത്തില്‍ ഗോള്‍ രഹിത സമനിലയിലാണ് റോമ ഇന്റിനെ തളച്ചത്. ഡിഫന്‍ഡര്‍ സ്മാളിംഗിന്റെ മികച്ച പ്രകടനമാണ് ഇന്ററിനു തിരിച്ചടിയായത്. ലൂകാകുവും മാര്‍ട്ടിനെസും നേതൃത്വം നല്‍കിയ ഇന്ററിന്റെ അറ്റാക്കിംഗ് നിരയെ സ്മാളിംഗ് നേതൃത്വം നല്‍കിയ റോമയുടെ പ്രതിരോധ നിര പൂട്ടി.

നിലവില്‍ 38 പോയിന്റുള്ള മിലാന്‍ ഒന്നാം സ്ഥാനത്തും 36 പോയിന്റുള്ള യുവന്റസ് രണ്ടാം സ്ഥാനത്തുമാണ് ഇന്നത്തെ മത്സരത്തില്‍ ജയിച്ച് മൂന്നു പോയിന്റുകള്‍ നേടിയാല്‍ യുവന്റസ് ഒന്നാമതെത്തും. 30 പോയിന്റുള്ള ലാസിയോ മൂന്നാം സ്ഥാനത്തും 29 പോയിന്റുള്ള റോമ നാലാം സ്ഥാനത്തുമാണ്.