SHARE

ഇറ്റലിയിലെ സെരി എയിൽ വിജയത്തോടെ ഇന്റർ മിലാൻ വീണ്ടും പോയിന്റ് നിലയിൽ ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തിൽ സ്പാലിനെ തോൽപ്പിച്ചതോടെയാണ് ഇന്റർ ലീ​ഗിൽ ഒന്നാമതായത്. അതേസമയം സസ്സോളോയോട് സമനില വഴങ്ങിയത് യുവന്റസിന് തിരിച്ചടിയായി.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ഇന്ററിന്റെ ജയം. 16,41 മിനിറ്റുകളിൽ അർജന്റൈൻ യുവതാരം ലോത്താരോ മാർട്ടിനെസാണ് ഇന്ററിന് വിജയം സമ്മാനിച്ച ​ഗോളുകൾ നേടിയത്. 50-ാം മിനിറ്റിൽ മറ്റിയോ വലോറ്റി സ്പാലിന്റെ ആശ്വാസ​ഗോൾ മടക്കി.

-Advertisement-

ഇതോടെ ലീ​ഗിലെ പതിനാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ 12-ും ജയിച്ചാണ് ഇന്റർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 37 പോയിന്റാണ് ഇന്ററിനുള്ളത്. തൊട്ടുപിന്നിലുള്ള യുവന്റസിന് 36 പോയിന്റുണ്ട്. 30 പോയിന്റുള്ള ലാസിയോയാണ് മൂന്നാമത്.