SHARE

സ്വന്തം തട്ടകത്തില്‍ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ബാഴ്‌സലോണയോട് അടിയറവ് പറഞ്ഞ ഇന്റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗിനോട് ബൈ പറഞ്ഞു. ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോല്‍വിയോടെയാണ് ഇന്റര്‍ മിലാന്‍ പുറത്തേയ്ക്ക് പോവുന്നത്. മത്സരത്തില്‍ മൂന്നു തവണ ഇന്റര്‍ മിലാന്‍ പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും മൂന്നും ഓഫ് സൈഡ് വിളിച്ചത് തിരിച്ചടിയായി

23-ാം മിനിറ്റില്‍ കാള്‍ പെരേസിന്റെ വകയായിരുന്നു ബാഴ്‌സയുടെ ആദ്യ ഗോള്‍. എന്നാല്‍ 44-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവിലൂടെ ഇന്റര്‍ മിലാന്‍ തിരിച്ചടിച്ച് സമനില നേടി. 86-ാം മിനിറ്റില്‍ യുവതാരം അന്‍സു ഫാത്തിയുടെ വകയായിരുന്നു ബാഴ്‌സലോണയുടെ വിജയ ഗോള്‍.

മെസ്സിയടക്കമുള്ള പ്രമുഖ താരങ്ങള്‍ പലരുമില്ലാതെയായിരുന്നു ബാഴ്‌സലോണ കളിക്കാനിറങ്ങിയത്. ഇതോടെ 14 പോയിന്റുമായി ബാഴ്‌സ ഗ്രൂപ്പില്‍ ഒന്നാമത്തെി. 10 പോയിന്റുള്ള ഡോര്‍ട്ട് മുണ്ടാണ് രണ്ടാമത്. ഏഴ് പോയിന്റ് മാത്രമുള്ള ഇന്റര്‍ മിലാന്‍ മൂന്നാമതാണ്.