SHARE

വെള്ളിയാഴ്ച്ച നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ കൊളംബിയയ്ക്കും ദക്ഷിണ കൊറിയയ്ക്കും ജയം. കൊളംബിയ എതിരില്ലാത്ത ഒരു ഗോളിന് ജപ്പാനെയും ദക്ഷിണ കൊറിയ അതേ സ്‌കോറിന് ബൊളിവീയയെയുമാണ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ അമേരിക്ക ഇക്വഡോറിനെ (1-0) പരാജയപ്പെടുത്തി.

ജപ്പാനിലെ യോക്കഹാമയില്‍ വെച്ച് നടന്ന മത്സരത്തില്‍ 64ാം മിനുട്ടില്‍ റഡാമല്‍ ഫാല്‍ക്കാവോയാണ് കൊളംബിയയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. പെനാല്‍ട്ടിയിലൂടെയായിരുന്നു ഫാല്‍ക്കാവോയുടെ ഗോള്‍. ബൊളീവിയക്കെതിരെ കളി അവശേഷിക്കാന്‍ നാലു മിനുട്ട് ബാക്കി നില്‍ക്കേ ലീ ചുംഗ് യോംഗാണ് കൊറിയയുടെ വിജയഗോള്‍ നേടിയത്.

ഇക്വഡോറിനെതിരെ അമേരിക്കയുടെ വിജയഗോള്‍ നേടിയത് ഗ്യാസി സാര്‍ഡസാണ്. 81ാം മിനുട്ടിലാണ് സാര്‍ഡസ് ഇക്വഡോര്‍ ഗോള്‍വല കുലുക്കിയത്. ഇന്ന് രാത്രി 1.30ന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന വെനസ്വേലയെ നേരിടും. അര്‍ജന്റീനന്‍ നിരയില്‍ ലയണല്‍ മെസ്സി ഇന്ന് കളിക്കുന്നുണ്ട്.