SHARE

റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരങ്ങളില്‍ ബ്രസീല്‍ ക്രോയേഷ്യയേയും ഓസ്ട്രിയയേയും നേരിടും. ബ്രസീല്‍ ദേശീയ ടീം ടെക്നിക്കല്‍ കോ ഓര്‍ഡിനേറ്ററാണ് മത്സരങ്ങള്‍ സ്ഥിരീകരിച്ചത്.

ജൂണ്‍ മൂന്നിന് ലണ്ടനിലാണ് ക്രൊയേഷ്യക്കെതിരേയുള്ള മത്സരം. എന്നാല്‍ ഏത് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. 2014 ബ്രസീല്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ജൂണ്‍ പത്താം തിയതി, വിയന്നയിലാണ് ഓസ്ട്രിയക്കെതിരായ മത്സരം നടക്കുന്നത്. ജൂണ്‍ പതിനേഴിനാണ് ,ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരം.

അതേസമയം പരിശീലനത്തിനായി ബ്രസീല്‍ ടീം , ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തിന്റെ പുതുതായി നിര്‍മ്മിച്ച സ്റ്റേഡിയം ഉപയോഗിക്കും. ക്ലബ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മെയ് 28 മുതല്‍ ജൂണ്‍ എട്ട് വരെ ടീം ലണ്ടനില്‍ പരിശീലനം നടത്തും.