SHARE

കഴിഞ്ഞ ദിവസമാണ് നെതര്‍ലന്‍ഡ് ഫുട്‌ബോളര്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് റിക്കാര്‍ഡ് തുകയ്ക്ക് സതാംപ്ടണില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്. 75 ദശലക്ഷം യൂറോയാണ് വാന്‍ഡൈക്കിന് നല്‍കിയ വില. ഒരു പ്രതിരോധ നിരക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.

എന്നാല്‍ വാന്‍ ഡൈക്കിന്‍രെ ട്രാന്‍സ്ഫറിന് പിന്നാലെ, പ്രീമിയര്‍ ലീഗിലെയും ഫുട്‌ബോള്‍ ലോകത്തേയും പ്രധാന ചര്‍ച്ചയയായി ഇത് മാറി. ഒരു പ്രതിരോധനിരക്കാരന് ഇത്രയും വലിയ തുക നല്‍കണമോയെന്ന് ചോദ്യം പല പ്രമുഖരും ചേദിച്ചു. ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റ് ചിലര്‍ പ്രതികൂലിച്ചു. ഇതിനിടയിലാണ് വളരെ രസകരമായ ഒരു കണക്ക് പുറത്ത് വന്നത്.

ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ ആകെ പ്രതിരോധത്തിനായുള്ള തുകയേക്കാള്‍ കൂടുതലാണ് വാന്‍ ഡൈക്കിന് ലഭിക്കുന്നത്. ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍, പ്രതിരോധ താരങ്ങളായ ഡേവിഡ് അലബ, ജെറോം ബോട്ടെങ്, മാറ്റ് ഹമ്മല്‍സ്, ജോഷ്വ കിമ്മിക്ക് എന്നിവര്‍ എല്ലാവര്‍ക്കും ചേര്‍ത്ത് ലഭിക്കുന്ന പ്രതിഫലം 70 ദശലക്ഷം യൂറോയുടേതിനടുത്താണ്. അപ്പോഴും വാന്‍ ഡൈക്കിന് ലഭിച്ച തുകയേക്കാള്‍ കുറവാണിത്.