SHARE

ലോകകപ്പിൽ സെമി കാണാതെ പുറത്തായതോടെ പാകിസ്ഥാൻ ടീമിൽ അടിമുടി മാറ്റങ്ങളുണ്ടാകുമെന്നാണ് വാർത്തകൾ. ഇതിന്റെ തുടക്കമെന്ന സൂചന നൽകി സൂപ്പർ താരം ഇൻസമാം ഉൾ ഹഖ് ടീമിന്റെ ചീഫ് സിലക്ടർ സ്ഥാനം ഒഴിയുന്നു. ഇൻസമാം തന്നെയാണ് ഇക്കാര്യം അറിയിച്ചു

ഈ മാസം അവസാനത്തോടെ സിലക്ഷൻ സമതി അധ്യക്ഷനെന്ന നിലയിൽ ഇൻസമാമിന്റെ കലാവധി പൂർത്തിയാകും. ഇത് പുതുക്കുന്നില്ലെന്നാണ് മുൻ നായകന്റെ തീരുമാനം. 2016-ലാണ് ചീഫ് സിലക്ടർ സ്ഥാനം ഇൻസമാം ഏറ്റെടുക്കുന്നത്. സിലക്ഷൻ നടപടികളിൽ‍ ഇനി ഭാ​ഗമാകാൻ താൽപര്യമില്ലെന്ന് അറിയിച്ച ഇൻസമാം അതേസമയം ടീമിനൊപ്പം മറ്റേതെങ്കിലും ചുമതല വഹിക്കാൻ താൽപര്യം പ്രകടിപ്പിച്ചു.

ലോകകപ്പിൽ റൺറേറ്റ് അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് പാകിസ്ഥാൻ സെമിയിലെത്താതിരുന്നത്. ഈ സാഹചര്യത്തിൽ ക്യാപ്റ്റൻസി മാറ്റമടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടീമിന് പുതിയ പരിശീലകനെത്താനുള്ള സാധ്യതയും കൂടുതലാണ്.