SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മത്സരക്ര‌മം ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. നേരത്തെ ഫെബ്രുവരി നാലാം തീയതി ബിസിസിഐ, ഫിക്സ്ചർ പുറത്ത് വിടുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും അത് നടന്നിരുന്നില്ല. പൊതുതിരഞ്ഞെടുപ്പിന്റെ തീയതി അറിയുന്നതിന് വേണ്ടിയാണ് ഐപിഎൽ മത്സരക്രമത്തിന്റെ പ്രഖ്യാപനവും വൈകിക്കുന്നത്. മുംബൈ മിററാണ് ഈ വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത്.

അതേ സമയം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത്തവണ നിരവധി മാറ്റങ്ങളുമായാണ് ഐപിഎൽ എത്തുന്നത്. മുൻ സീസണുകളിലേത് പോലെ ഇത്തവണ ഹോം-എവേ സമ്പ്രദായത്തിലായിരിക്കില്ല മത്സരങ്ങൾ.‌ ഒരു ടീമിന് മൂന്ന് ഹോം മത്സരങ്ങൾ മാത്രമേ ഉണ്ടാകുമെന്നും പറയപ്പെടുന്നു. ഇത്തവണ കൂടുതൽ വേദികളിലേക്കും ഐപിഎൽ കടന്ന് ചെല്ലും. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഐപിഎൽ വേദിയാകാനുള്ള പരിഗണനയിലുണ്ടെന്നാ‌ണ് സൂചന. ഏകദിന ലോകകപ്പ് വരാനിരിക്കുന്നതിനാൽ ഇത്തവണ പതിവിലും നേരത്തെ ഐപിഎൽ സീസൺ ആരംഭിക്കും. മാർച്ച് 23 ന്ആരംഭിക്കുമെന്ന് കരുതുന്ന ഐപിഎൽ പതിവിലും നേരത്തെ അവസാനിക്കുകയും ചെയ്യും.