SHARE

ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ഇന്ത്യ‌ൻ പ്രീമിയർ ലീഗ് 120 രാജ്യങ്ങളിൽ തത്സമയം സം പ്രേക്ഷണം ചെയ്യും. സ്റ്റാർ ഇന്ത്യയ്ക്കാണ് ഐപിഎല്ലിന്റെ സം പ്രേക്ഷണ അവകാശമുള്ളത്. ഇന്ത്യയിൽ‌ ഐപിഎല്ലിനെ വലിയൊരു ആഘോഷമാക്കി മാറ്റാൻ തയ്യാറെടുക്കുന്ന‌ സ്റ്റാർ ഇന്ത്യ, രാജ്യത്തെ 9 വ്യത്യസ്ത പ്രദേശിക ഭാഷകളിൽ മത്സരം പ്രക്ഷേപണം ചെയ്യാൻ പദ്ധതിയിടുന്നതായാണ് ഇൻസൈഡ് സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ടെലിവിഷൻ സംപ്രേക്ഷണത്തിന് പുറമേ മുൻ വർഷങ്ങളിലേത് പോലെ ഹോട്ട്സ്റ്റാറിലും ഇക്കുറി മത്സരങ്ങൾ തത്സമയം കാണാം. അതേ സമയം ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനിൽ ഐപിഎല്ലിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടാകില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ 2020 സീസൺ ഐപിഎൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനായി അവിടുത്തെ പ്രാദേശിക പ്രേക്ഷേപകരുമായി സ്റ്റാർ ഇന്ത്യ കരാർ ബന്ധത്തിൽ ഏർപ്പെട്ടതായാണ്‌ വാർത്തകൾ.

ഐപിഎൽ‌ തത്സമയ സംപ്രേക്ഷണ‌ വിവരങ്ങൾ,

ഇന്ത്യ – സ്റ്റാർ സ്പോർട്സ്, ഹോട്സ്റ്റാർ

യു കെ & അയർലൻഡ് – സ്കൈ സ്പോർട്സ്, യപ്പ് ടിവി

യു എസ് എ, കാനഡ – വില്ലോ ടിവി

ദക്ഷിണാഫ്രിക്ക, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക – സൂപ്പർ സ്പോർട്

സൗത്ത് ഈസ്റ്റ് ഏഷ്യ (മലേഷ്യ, സിംഗപ്പൂർ, സൗത്ത് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ – യപ്പ്‌ ടിവി

ഓസ്ട്രേലിയ, ന്യൂസിലൻഡ് – ഫോക്സ് സ്പോർട്സ്, കായോ ‌സ്പോർട്സ്.