SHARE

അടുത്ത സീസണിലെ ഇന്ത്യൻപ്രീമിയർ ലീഗിന് മുന്നോടിയായുള്ള കളികാരുടെ താരലേലം ഈ വർഷം ഡിസംബർ 19 ന് കൊൽക്കത്തയിൽ നടക്കുമെ‌ന്ന വാർത്ത ഇന്നാണ് പുറത്ത് വന്നത്. കൊൽക്കത്ത ആദ്യമായി ആതിഥേയത്വം വഹിക്കുന്ന താരലേലത്തിന് വേണ്ടി ടീമുകൾ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ലേലത്തിന് മുന്നോടിയായുള്ള ട്രേഡിംഗ് വിൻഡോ നവംബർ പതിനാലിന് അവസാനിക്കും.വെറും

അതേ സമയം താരലേലത്തിൽ അല്പംമുൻ തൂക്കമുള്ള ടീമുകൾ ഡെൽഹി ക്യാപിറ്റൽസും, രാജസ്ഥാൻ റോയൽസുമാണ്. ഈ രണ്ട് ടീമുകളുടെ പക്കലാണ് താരങ്ങൾക്ക് വേണ്ടി ചിലവഴിക്കാൻ നിലവിൽ കൂടുതൽ പണമുള്ളത് ഡെൽഹിക്കാണ് ഒറ്റവും കൂടുതൽ പണം കൈയ്യിലുള്ളത്. 8.2 കോടി രൂപയാണ് ലേലത്തിനെത്തുമ്പോൾ അവരുടെ കൈയ്യിലുണ്ടാവുക. രാജസ്ഥാ‌ൻ റോയൽസിനാകട്ടെ 7.15 കോടി രൂപ താരങ്ങളെ ടീമിലെത്തിക്കാനായി മുടക്കാൻകഴിയും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺ റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് ബാലൻസ് തുകയുടെ കാര്യത്തിൽ പിന്നാലെയുള്ളത്. യഥാക്രമം, 6.05 കോടി രൂപ, 5.3 കോടി രൂപ എന്നിങ്ങനെയാണ് അവരുടെ പക്കലുണ്ടാവുക. കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പേഴ്സിൽ 3.7 കോടി രൂപയും, ചെന്നൈ സൂപ്പർ കിംഗ്സിന്റെ പക്കൽ 3.2 കോടി രൂപയും, മുംബൈ ഇന്ത്യൻസിന്റെയടുത്ത് 3.05 കോടി രൂപയും താരങ്ങൾക്ക് വേണ്ടി ചിലവഴിക്കാനുണ്ട്. അതേ സമയം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കൈവശമാണ് ഏറ്റവും കുറച്ച് പൈസ ലേലത്തിലുള്ളത്. വെറും 1.8 കോടി രൂപ മാത്രമാണ് അവർക്ക് താരങ്ങളെ വാങ്ങാൻ ഉപയോഗിക്കാൻ കഴിയൂ.