SHARE

ഈ വർഷം നടക്കാനിരിക്കുന്ന ഐപിഎൽ മിനി ലേലത്തിന് ഇന്ത്യയിൽ തന്നെ വേദിയൊരുങ്ങും. തുർക്കിയിലെ ഇസ്താംബൂളിൽ ലേലം നടത്താൻ ആലോചയുണ്ടായിരുന്നെങ്കിലും ഇപ്പോൾ ആ പദ്ധതി അധികൃതർ ഉപേക്ഷിച്ചതായാണ് സൂചന. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഐപിഎൽ മിനിലേലം ഡിസംബർ 16-ന് നടക്കുമെന്നാണ് സൂചന, ഇതിനായുള്ള വേദിയായണ് ഇസ്താംബൂൾ പരി​ഗണിച്ചത്. എന്നാൽ ഇസ്താബൂളിൽ ലേലം നടത്തുന്നതിനുള്ള പ്രയോ​ഗികബുദ്ധിമുട്ടുകളെത്തുടർന്നാണ് ഇപ്പോൾ ആ ആലോചന ഐപിഎൽ-ബിസിസിഐ അധികൃതർ ഉപേക്ഷിച്ചത്. ഇതോടെ ഐപിഎൽ ലേലം ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ഉറപ്പായതായാണ് റിപ്പോർട്ട്. അതേസമയം പുതിയ വേദി ഏതെന്ന കാര്യത്തിൽ ഇപ്പോൾ അന്തിമതീരുമാനമായിട്ടില്ലയെന്നാണ് സൂചന.