SHARE

ഐ പി എൽ താരലേലത്തിൽ നേട്ടമുണ്ടാക്കി യുവതാരങ്ങൾ. അന്താരാഷ്ട്ര മത്സരം കളിക്കാത്ത ബാറ്റ്സ്മാൻമാരുടെ ലേലത്തിൽ ആദ്യമെത്തിയത് സൂര്യ കുമാർ യാദവാണ്. താരത്തെ 3.2 കോടി രൂപയ്ക്ക് മുംബെെ ഇന്ത്യൻസ് സ്വന്തമാക്കി. അണ്ടർ 19 ഇന്ത്യൻ  താരം ഷുഭ്മാൻ ഗില്ലിനെ 1.8 കോടി രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിച്ചു. മികച്ച  പ്രകടനമാണ് താരം അണ്ടർ 19 ലോകകപ്പിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇഷാങ്ക് ജഗ്ഗിയെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് കൊൽക്കത്തയും റിക്കി ബൂയിയെ അതേ വിലയ്ക്ക് സൺ റൈസേഴ്സും സ്വന്തമാക്കി. കർണാടകതാരം മായങ്ക് അഗർവാളിനെ ഒരു കോടി രൂപയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി.

കഴിഞ്ഞ സീസണിൽ റൈസിംഗ് പൂനെ സൂപ്പർജയൻ്റ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ രാഹുൽ ത്രിപാദിയെ 3.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. പഞ്ചാബ് താരമായിരുന്ന മനൻ വോഹ്റെയെ 1.1 കോടി രൂപക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി. അണ്ടർ 19 ഇന്ത്യൻ  നായകൻ പ്രഥ്വി ഷായെ 1.2 കോടിക്ക് ഡൽഹിയാണ് സ്വന്തമാക്കിയത്.