SHARE

ഇത്തവണ ഐ പി എല്‍ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗംഭീരമാക്കാന്‍ നീക്കം. ഏപ്രില്‍ 6ന് മുംബൈയില്‍ വെച്ച് നടക്കുന്ന  ചടങ്ങ് ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ അനുഭവമാകും. കഴിഞ്ഞ വര്‍ഷം എട്ട് ടീമുകളുടെയും ഹോം മൈതാനങ്ങളില്‍ ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ ഇത്തവണ മുംബൈയില്‍ മാത്രമായി ഒരു വലിയ ചടങ്ങ് നടത്താനാണ് ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിനായി മാറ്റിവെക്കുന്ന തുകയിലും ഇത്തവണ വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം 30 കോടി രൂപ മുഴുവന്‍ ടീമുകള്‍ക്കുമായി വീതിച്ചു നല്‍കുകയായിരുന്നെങ്കില്‍ ഇത്തവണ 50 കോടി രൂപയാണ് മുംബൈയിലെ ചടങ്ങിന് മാത്രം മാറ്റി വെക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി ലോകതാരങ്ങളും സെലബ്രിറ്റികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ഇത്തവണ ഐ പി എല്ലില്‍ ആരാധകരെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും തിരിച്ചു വരുന്നത് തന്നെയാണ്. മാത്രമല്ല, ലഖ്‌നൗവിലെ ഏകാനാ സ്‌റ്റേഡയം ആദ്യമായി ഒരു ആഭ്യന്തര ടി20 ക്രിക്കറ്റ് ലീഗ് മത്സരത്തിന് വേദിയാവാനും സാധ്യതയുണ്ട്. ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, ഏകാനാ സ്‌റ്റേഡിയം തങ്ങളുടെ രണ്ടാം ഹോം മൈതാനമാക്കാന്‍ ശ്രമിക്കുന്നുണ്ട്.