SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 15-ാം പതിപ്പിന് മുന്നോടിയായുള്ള മെ​ഗാ താരലേലം അടുത്ത വർഷം ഫെബ്രുവരയിൽ നടന്നേക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന താരലേലം ഫെബ്രുവരി 12,13 തിയതകളിൽ സംഘടിപ്പിക്കാനാണ് തീരുമാനമെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഇതുവരെ ബിസിസിഐയുടെ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.

പുതിയ രണ്ട് ടീമുകൾ കൂടി ഐപിഎല്ലിനറെ ഭാ​ഗമാകുന്നതോടെ വാശിയേറിയ താരലേലമണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനം അല്ലെങ്കിൽ ജനുവരി ആദ്യം താരലേലം നടന്നേക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാലിപ്പോൾ ലഭിക്കുന്ന വാർത്തകൾ പ്രകാരമാണ് ഫെബ്രുവരി രണ്ടാം വാരത്തോടെ താരലേലം നടക്കുകയെന്ന സൂചനകൾ. ബെം​ഗളുരുവിലായിരിക്കും മെ​ഗാതാരലേലം.

ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം വിവിധ ഫ്രഞ്ചൈസികളുടെ ഉടമകൾ ഈ ലേലത്തിയതി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഫെബ്രുവരി 12-ന് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന മത്സരം കൊൽക്കത്തയിൽ നടക്കുന്നുണ്ട്. ഈ മത്സരത്തിയതിയിൽ തന്നെ ലേലം നടക്കുമോയെന്ന എന്ന കാര്യത്തിലാണ് ബിസിസിഐയുെട അന്തിമ തീരുമാനം കാത്തിരിക്കുന്നതെന്നാണ് സൂചന.