SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് മെ​ഗാതാരലേലത്തിനായാണ്. ഐപിഎല്ലിൽ പുതിയതായി രണ്ട് ടീമുകൾ കൂടി വന്ന സാഹചര്യത്തിൽ താരലേലം അത്യന്തം ആവേശകരമാകുമെന്നാണ് ആരാധകപ്രതീക്ഷ. എന്നാൽ താരലേലത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് സൂചനകൾ.

മെ​ഗാതാരലേലം എന്ന് നടക്കുമെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ പടരാൻ തുടങ്ങിയിട്ട് നാളേറെയാണ്. കഴിഞ്ഞ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആയി താരലേലം നടക്കുെമന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ഇത് രണ്ട് ദിവസമായി ഫ്രബ്രുവരി 12,13 തിയതികളിൽ ബെം​ഗളുരുവിൽ നടത്തുമെന്നാണ് വാർത്തകൾ വന്നത്. ബിസിസിഐ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പല പ്രധാന മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിപ്പോൾ ഈ താരലേലത്തിൽ വീണ്ടും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇൻസൈഡ് സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം മെ​ഗാലേലത്തിന്റെ വേദി മാറ്റാനുള്ള സാധ്യത ഏറെയാണ്. ലേലത്തിനായുള്ള ഹോട്ടൽ ബുക്കിങ് ഇതുവരെ നടന്നിട്ടില്ല എന്നാണ് സൂചന. ബിസിസിഐ ബന്ധപ്പെട്ട രണ്ട് ഹോട്ടലുകൾ ബുക്കിങ് നടപടികൾക്കായി അൽപ്പം കൂടി കാത്തിരിക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.

കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണടക സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പടുത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ബുക്കിങ് വൈകുന്നതെന്നാണ് സൂചന. കർണാടകയിൽ മെ​ഗാലേലം നടത്തുന്നതിന് തടസുമുണ്ടെങ്കിൽ മറ്റ് സംസ്ഥങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്ന് ഒരു ബിസിസിഐ ഉന്നതൻ പറഞ്ഞതായും ഇൻസൈഡ് സ്പോർട് റിപ്പോർട്ട് ചെയ്തു.