അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തിന് മുൻപ് ടീമുകൾക്ക് ട്രേഡ് വഴി താരങ്ങളെ പരസ്പരം കൈമാറ്റം ചെയ്യാനും, ടീമുകൾക്ക് അവരുടെ അന്തിമ ടീം പട്ടിക സമർപ്പിക്കാനും ബിസിസിഐ നൽകിയ സമയം ഇന്നലെ അവസാനിച്ചു. എല്ലാ ടീമുകളും അവരുടെ സംഘത്തിൽ നിന്ന് കുറച്ച് താരങ്ങളെ ഒഴിവാക്കി. ചില ടീമുകൾ ട്രേഡ് വഴി താരങ്ങളെ പരസ്പരം കൈമാറ്റവും ചെയ്തു. ഇത്തവണത്തെ ലേലത്തിൽ ഓരോ ടീമുകൾക്കുംചിലവഴിക്കാൻ കഴിയുന്ന തുകയും, പരമാവധി ടീമിലെത്തിക്കാൻ സാധിക്കുന്ന താരങ്ങളുടെ എണ്ണവും ഇപ്പോൾ വ്യക്തമായിട്ടുണ്ട്.
കിംഗ്സ് ഇലവൻ പഞ്ചാബിനാണ് ലേലത്തിൽ ഏറ്റവുമധികം പണം ചിലവഴിക്കാനാവുക. 42.7 കോടി രൂപ അവരുടെ പേഴ്സിലുണ്ട്. ഇതുപയോഗിച്ച് 9 ഇന്ത്യൻ താരങ്ങളേയും, 4 വിദേശ താരങ്ങളേയും വരെ അവർക്ക് വാങ്ങാം. കൊൽക്കത്തയാണ് ഏറ്റവും കൂടുതൽ പേഴ്സ് എമൗണ്ടുള്ള ടീമുകളിൽ രണ്ടാം സ്ഥാനത്ത്. 35.65 കോടി രൂപ അവരുടെ കൈവശമുണ്ട് ഇത് വെച്ച് 11 ഇന്ത്യൻ താരങ്ങളേയും 4 വിദേശ താരങ്ങളേയും അവർക്ക് വാങ്ങാം. അതേ സമയം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ കൈവശമാണ് ലേലത്തിനെത്തുമ്പോൾ ഏറ്റവും കുറഞ്ഞ തുകയുള്ളത്. 13.05 കോടി രൂപ മാത്രം കൈയ്യിലുള്ള അവർക്ക് 7 ഇന്ത്യൻ താരങ്ങളേയും, 2 വിദേശ താരങ്ങളേയും വാങ്ങാം.
ഐപിഎൽ ലേലത്തിൽ മറ്റ് ടീമുകളുടെ കൈവശമുള്ള തുകയും, വാങ്ങാനാവുന്ന പരമാവധി താരങ്ങളുടെ എണ്ണവും ചുവടെ കൊടുക്കുന്നു.
രാജസ്ഥാൻ റോയൽസ് – 28.9 കോടി രൂപ, 11 ഇന്ത്യൻ താരങ്ങളേയും 4 വിദേശ താരങ്ങളേയും വാങ്ങാം.
ഡെൽഹി ക്യാപിറ്റൽസ്, 27.85 കോടി രൂപ, 11 ഇന്ത്യൻ താരങ്ങളേയും 5 വിദേശ താരങ്ങളേയും വാങ്ങാം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, 27.9 കോടി രൂപ, 12 ഇന്ത്യൻ താരങ്ങളേയും 6 വിദേശ താരങ്ങളേയും വാങ്ങാം.
സൺ റൈസേഴ്സ് ഹൈദരാബാദ്, 17 കോടി രൂപ, 7 ഇന്ത്യൻ താരങ്ങളേയും 2 വിദേശ താരങ്ങളേയും വാങ്ങാം.
ചെന്നൈ സൂപ്പർ കിംഗ്സ്, 14.6 കോടി രൂപ, 5 ഇന്ത്യൻ താരങ്ങളേയും 2 വിദേശ താരങ്ങളേയും വാങ്ങാം.