SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 15-ാം പതിപ്പിന് മാർച്ച് അവസാനത്തോടെ തുടക്കമായേക്കും. വിവിധ മാധ്യമറിപ്പോർട്ടുകൾ പ്രകാരം മാർച്ച് 27-ന് ഐപിഎൽ തുടങ്ങാനുള്ള സാധ്യതകളാണ് തെളിയുന്നത്. പുതിയ രണ്ട് ടീമുകൾ ചേർന്ന് ഇക്കുറി പത്ത് ടീമുകളാണ് ഐപിഎല്ലിൽ പങ്കെടുക്കുന്നത്.

ഏപ്രിൽ രണ്ടിന് ഐപിഎൽ തുടങ്ങുന്ന തരത്തിലായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഇപ്പോൾ ഐപിഎൽ ടീമുകളുമായുള്ള ബിസിസിഐ കൂട്ടിക്കാഴ്ചയ്ക്ക് ശേഷമാണ് മാർച്ച് 27-ന് ടൂർണമെന്റ് തുടങ്ങാനുള്ള ആലോചനകൾ ശക്തമായത്. അതേസമയം ഐപിഎൽ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ഇന്ത്യയിൽ തന്നെ ടൂർണമെന്റ് നടത്തുന്നതിനാണ് ബിസിസിഐ അടക്കം താൽപര്യപ്പെടുന്നത്. ലഭിക്കുന്ന സൂചനകൾ പ്രകാരം മുംബൈയിൽ മാത്രമായി ഐപിഎൽ നടത്താനാണ് ആലോചന. മറ്റൊരു ന​ഗരം കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ പൂനെയ്ക്കും നറുക്ക് വീണേക്കും. അതേസമയം ഐപിഎൽ ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇ തന്നെയാണ് പരി​ഗണനയിലുള്ളത്.