SHARE

ഇറാനില്‍ ഫുട്‌ബോള്‍ മത്സരം കാണാനുള്ള ആഗ്രഹം കൊണ്ട് പുരുഷ വേഷം ധരിച്ചു സ്റ്റേഡിയത്തില്‍ കയറിയതിന് അറസ്റ്റിലായതിനെ തുടര്‍ന്നു കോടതി പരിസരത്ത് വച്ച് തീ കൊളുത്തിയ സഹര്‍ ഖൊദായാരി എന്ന യുവതിയാണ് ഒടുവില്‍ മരണത്തിനു കീഴടങ്ങിയത്. ടെഹ്‌റാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇറാനില്‍ കളികാണാനെത്തുന്ന സ്ത്രീകളെ പോലീസുകാര്‍ തടയാറുണ്ട് ഇതേ തുടര്‍ന്നാണ് ഇവര്‍ പുരുഷ വേഷം ധരിച്ച് സ്റ്റേഡിയത്തിലെത്തിയത്. തന്റെ ഇഷ്ട ടീമായ എസ്‌തെക്കലിന്റെ കളി കാണാനായിരുന്നു സഹറിന്റെ സാഹസം. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. നീല ജാക്കറ്റ് ധരിച്ചാണ് ഇവര്‍ സ്റ്റേഡിയത്തില്‍ കയറിയത്. അറസ്റ്റ് നടന്നതോടെ ബ്ലൂ ഗേള്‍ എന്ന ഹാഷ് ടാഗില്‍ ഇവര്‍ പ്രശസ്തയായിരുന്നു.

അറസ്റ്റിലായി മൂന്നു ദിവസം കഴിഞ്ഞ ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. ആറുമാസം കഴിഞ്ഞ് വീണ്ടും എത്തിയപ്പോളും വിചാരണ നീട്ടിവച്ചു. എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ കനത്ത ശിക്ഷ കിട്ടുമെന്നു ആരോ ഭയപ്പെടുത്തിയതിനാലാണ് കോടതിയ്ക്കു പുറത്തിറങ്ങിയ ഇവര്‍ തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചത്.