SHARE

ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ വെറും മത്സരങ്ങള്‍ മാത്രമല്ല. അതില്‍ ഒട്ടേറെ ജീവിതങ്ങളുണ്ട്. കണ്ണീരിന്റേയും പുഞ്ചിരിയുടേയും നിരാശയുടേയും വേദനയുടേയുമൊക്കെ കഥകള്‍ മത്സരങ്ങളിലെ ഓരോ നിമിഷങ്ങള്‍ക്ക് പറയാനുണ്ടാകും. എല്ലാ വേദനകളും ഒരു കളിക്കാരന്‍ മറക്കുന്നത് കളിക്കളത്തിലാണ്. അതല്ലെങ്കില്‍ ഒര കളിക്കാരന്റെ മനസിനേറ്റ മുറിവുണക്കാനുള്ള മരുന്നാണ് കളക്കളമെന്നും വിശേഷിപ്പിക്കാം.

ഇറാഖിലെ ഫുട്‌ബോള്‍ ലിഗില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം കായികലോകത്തിന്റെ മനസിനെ നൊമ്പരപ്പെടുത്തി. മകന്റെ മരണത്തിന് പിറ്റേന്ന് സ്വന്തം ടീമിന്റെ ഗോള്‍വലകാക്കാനിറങ്ങയ അലാ അഹമെദ് എന്ന ഗോള്‍ക്കീപ്പറാണ് ആരാധകരുടെ കണ്ണീരായത്.

ഇറാഖിലെ നാഫത് മയസന്‍ ക്ലബിന്റ് ഗോളിയാണ് അഹമെദ്. വെളഅളിയാഴ്ചയായിരുന്നു അല്‍ ഷോര്‍ത ക്ലബുമായി നാഫ്തിന്റെ മത്സരം. എന്നാല്‍ വ്യാഴാഴ്ച അഹമെദിന്റെ മകന്‍ മരിച്ചു. അദ്ദേഹം ആ വിവരം ടീം മാനേജറോടോ സഹതാരങ്ങളോടോ പറഞ്ഞില്ല. അവര്‍ ആരും അറിഞ്ഞതുമില്ല. വെള്ളിയാഴ്ച കളിക്കാനിറങ്ങിയ അഹമെദ് ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ, നിയന്ത്രണം വിട്ട് പൊട്ടികരയാന്‍ തുടങ്ങി. പിന്നീടാണ് മറ്റുള്ളവര്‍ കര്യമറഞ്ഞത്. തുടര്‍ന്ന സഹതാരങ്ങള്‍ അഹമെദിനെ ആശ്വസിപ്പിച്ചു.

സമാനസംഭവങ്ങള്‍ കായിക ലോകത്ത് സ്ഥിരം ഉണ്ടാകാറുണ്ട്. കായികമേഖല വെറും മത്സരങ്ങള്‍ മാത്രമല്ല എന്ന് തെളിയിക്കുന്ന കരുത്തുറ്റ ഉദാഹരണങ്ങളാണിവ.