SHARE

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് 213 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 50 ഓവറുകളിൽ‌ 9 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് നേടിയത്. 44/4 എന്ന നിലയിൽ തകർന്ന ഐറിഷ് പടയെ 68 റൺസെടുത്ത കുർട്ടിസ് കാംഫറിന്റെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

സതാംപ്ടണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു‌. ആദ്യ മത്സരത്തിലെ പോലെ രണ്ടാം മത്സരത്തിലും അവർക്ക് ബാറ്റിംഗ് തകർച്ച നേരിട്ടു.‌44 റൺസിന് 4 വിക്കറ്റുകളും 91 റൺസെത്തിയപ്പോൾ 6 വിക്കറ്റുകളും നഷ്ടമായ അവർ വാലറ്റത്തിന്റെ ബാറ്റിംഗ് മികവിലാണ് തരക്കേടില്ലാത്ത സ്കോറിലേക്കെത്തിയത്.

കാംഫർ 68 റൺസോടെ ടീമിന്റെ ടോപ്‌സ്കോററായപ്പോൾ, സിമി സിംഗ് 25 റൺസും, ആൻഡി മക്ബ്രിൻ 24 റൺസുമെടുത്ത് വാലറ്റത്ത് പുറത്തെടുത്ത ചെറുത്ത് നിൽപ്പ് ടീം സ്കോർ 200 കടത്തുകയായിരുന്നു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, സാഖിബ് മഹ്മുദ്, ഡേവിഡ് വില്ലി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.