SHARE

മൂന്നു രാജ്യങ്ങളിലായി നടക്കേണ്ടിയിരുന്ന യൂറോ ടി20 സ്ലാം റദാക്കിയത് അയര്‍ലന്‍ഡിനും സ്‌കോട്ട്‌ലന്‍ഡിനും നെതര്‍ലന്‍ഡ്‌സിനും വലിയ തിരിച്ചടിയായിരുന്നു. ഒക്ടോബറില്‍ ട്വന്റി-20 ലോകകപ്പിന്റെ യോഗ്യതമത്സരങ്ങള്‍ നടക്കുംമുമ്പ് വലിയ മത്സരപരിചയത്തിനുള്ള അവസരമാണ് ഇതുമൂലം നഷ്ടമായത്. ഇപ്പോഴിതാ ടി20 സ്ലാമിന്റെ സമയത്ത് ത്രിരാഷ്ട്ര പരമ്പരയുമായി രംഗത്തെത്തിയിരിക്കുകയാണ് അയര്‍ലന്‍ഡ്.

സ്‌കോട്ട്‌ലന്‍ഡും നെതര്‍ലന്‍ഡ്‌സുമാണ് പരമ്പരയിലെ മറ്റു രണ്ടു ടീമുകള്‍. സെപ്റ്റംബര്‍ 15നാണ് മത്സരം ആരംഭിക്കുന്നത്. ഓരോ ടീമും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടും. ജൂലയിലാണ് അയര്‍ലന്‍ഡ് അവസാനമായി രാജ്യാന്തരമത്സരം കളിച്ചത്. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റായിരുന്നു ഇത്. നെതര്‍ലന്‍ഡ്‌സ് കളിച്ചത് സിംബാബ്‌വെയ്‌ക്കെതിരേയും.