ഏഷ്യന്‍ ചാമ്പ്യന്മാരായ ബംഗ്ലാദേശ് വനിതകള്‍ക്കെതിരേ അയര്‍ലന്‍ഡിന് നാടകീയ ജയം. മൂന്നാം ട്വന്റി-20യില്‍ അവസാന പന്തു വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഐറിഷ് ജയം. സ്കോര്‍ ബംഗ്ലാദേശ് 151-4, അയര്‍ലന്‍ഡ് 152-4. അവസാന ഓവറില്‍ അയര്‍ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്.
ജഹനാര ആലം എറിഞ്ഞ ഇരുപതാമത്തെ ഓവറിലെ ആദ്യ മൂന്നു പന്തില്‍ അയര്‍ലന്‍ഡിന് നേടാനായത് വെറും മൂന്നു റണ്‍സ് മാത്രം. നാലാംപന്തില്‍ 46 റണ്‍സെടുത്ത ഡെലെനി റണ്ണൗട്ടായി. അഞ്ചാം പന്തില്‍ ബൗണ്ടറി നേടിയതോടെ ഒരു പന്തില്‍ ഒരു റണ്‍സായി ലക്ഷ്യം ചുരുങ്ങി. അവസാന പന്തില്‍ പരിചയസമ്പന്നയായ ഇസബെല്ലാ ജോയ്സ് സിംഗിളെടുത്ത് ടീമിനെ ജയത്തിലെത്തിച്ചു.