SHARE

ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ദിനേശ് കാർത്തിക്ക് ഒഴിഞ്ഞു. ഇം​ഗ്ലീഷ് താരം ഓയിൻ മോർഹനാണ് ടീമിന്റെ പുതിയ നയാകൻ. ക്യാപ്റ്റൻസി മാറ്റത്തിൽ സംതൃപ്തരാണ് ആരാധകർ. ഏറെ നാളായി സോഷ്യൽ മീഡിയയിലൂം മറ്റും ആരാധകർ ആവശ്യപ്പെടുന്നതാണിത്.

എന്നാൽ മുൻ സൂപ്പർതാരം ഇർഫാൻ പത്താൻ ഈ നീക്കത്തിൽ ഒട്ടും സംതൃപ്തല്ല, മാത്രവുമല്ല അൽപ്പം ആശങ്കയിലുമാണ്. ഇത് തന്റെ ട്വീറ്റിലൂടെ മുൻ ഇന്ത്യൻ ഓൾറൗണ്ടർ അറിയിക്കുകയും ചെയ്തു. സീസണിനിടയ്ക്ക് ക്യാപ്റ്റൻസി മാറ്റമുണ്ടാകുന്നത് ടീമം​ഗങ്ങൾക്ക് ഒരിക്കലും സുഖമുള്ള സാഹചര്യമല്ല, നൈറ്റ് റൈഡേഴ്സ് ഇപ്പോൾ പ്ലേ ഓഫിലേക്കുള്ള കുതിപ്പിലാണ്, ക്യാപ്റ്റൻസി മാറ്റം ടീമിനെ ദോഷകരമായി ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, പത്താൻ ട്വീറ്റ് ചെയ്തു.

ഐ.പി.എൽ സീസണിൽ ഏഴ് മത്സരങ്ങൾ കളിച്ച നൈറ്റ് റൈഡേഴ്സ് നാലെണ്ണത്തിൽ ജയിച്ചു. നിലവിൽ നാലാം സ്ഥാനത്താണ് ടീം. ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് നൈറ്റ് റൈഡേഴ്സിന്റെ അടുത്ത മത്സരം.