SHARE

ഈ വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മുകാശ്മീർ ടീമിന്റെ താരവും മെന്ററുമാണ് സ്റ്റാർ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ‌. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യ ധാരയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ പുതുസീസണ് തുടക്കമിട്ട ഇർഫാന് പക്ഷേ നിരാശാജനകമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. രാജസ്ഥാനെതിരെ നടക്കുന്ന ജമ്മു കാശ്മീരിന്റെ ആദ്യ മത്സരത്തിൽ ബാറ്റിംഗിലും, ബോളിംഗിലും താരത്തിന്‌ ക്ഷോഭിക്കാനായില്ല.

മത്സരത്തിൽ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്തതിനാൽ ബോള് കൊണ്ട് തിളങ്ങാനായിരുന്നു ഇർഫാന് ആദ്യ അവസരം വന്നെത്തിയത്. ടീമിന് വേണ്ടി‌ ബോളിംഗ് ഓപ്പൺ ചെയ്തതും ഇർഫാൻ തന്നെ, എന്നാൽ മത്സരത്തിൽ 20 ഓവറുകൾ എറിഞ്ഞിട്ടും വിക്കറ്റുകളൊന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ബോളിംഗിൽ തിളങ്ങാൻ കഴിയാത്തതിന്റെ ക്ഷീണം ബാറ്റിംഗിൽ താരം തീർക്കുമെന്ന് കരുതിയിരുന്നെങ്കിലും ബാറ്റിംഗിലും താരം പരാജയമായി. ബാറ്റിംഗിൽ ഏഴാമനായി ക്രീസിലെത്തിയ താരം 40 പന്തുകളിൽ 14 റൺസ് മാത്രമെടുത്ത് നിൽക്കേ ടി.എം.ഹഖിന്റെ ബോളിംഗിൽ പുറത്താവുകയായിരുന്നു. ഇതിനിടയിൽ ജമ്മു കാശ്മീർ 204 റൺസിനും ഓളൗട്ടായി. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനെതിരെ 6 ഓവറുകൾ ഇർഫാൻ ചെയ്തെങ്കിലും ഇത് വരെയും സീസണിലെ തന്റെ ആദ്യ വിക്കറ്റ് നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല‌.