SHARE

ഇന്ത്യൻ ക്രിക്കറ്റിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടും ഒരു വിരമിക്കൽ മത്സരം പോലുമില്ലാതെ കളിക്കളത്തിൽ നിന്ന് വിട പറഞ്ഞിട്ടുള്ള ഒത്തിരി താര‌ങ്ങളെ നമുക്ക് അറിയാം. ഏറ്റവും അവസാനം ആ ലിസ്റ്റിലെത്തിയ താരങ്ങൾ മഹേന്ദ്ര സിംഗ് ധോണിയും, സുരേഷ് റെയ്നയുമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു തീർത്തും അപ്രതീക്ഷിതമായി ഇവരുടെ വിരമിക്കൽ പ്രഖ്യാപനം.

ഫെയർവെൽ മത്സരം കളിക്കാതെ ധോണി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചത് ആരാധകരെ വലിയ നിരാശയിലേക്കാണ് തള്ളിയിട്ടത്. ധോണിയുടെ അപ്രതീക്ഷിത വിരമിക്കൽ സംഭവിച്ച് ദിവസങ്ങൾക്ക് ശേഷം ഇപ്പോളിതാ ഇത് വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിടവാങ്ങൽ മത്സരം ലഭിക്കാത്ത താരങ്ങൾക്ക് വേണ്ടി ഒരു ഫെയർവെൽ മത്സരം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താ‌ൻ.

ട്വിറ്ററിലൂടെയായിരുന്നു ഇത്തരമൊരു ആവശ്യമായി താരം രംഗത്തെത്തിയത്‌. നിലവിലെ ഇന്ത്യൻ ടീമിനെതിരെ ഈ മത്സരം സംഘടിപ്പിക്കണമെന്നാണ് പത്താൻ പറയുന്നത്. ഈ മത്സരത്തിൽ മറുവശത്ത് കളിക്കേണ്ട, വിട വാങ്ങൽ മത്സരമില്ലാതെ കളി മതിയാക്കിയ താരങ്ങളുടെ ഇലവനേയും പത്താൻ തിരഞ്ഞെടുത്തിട്ടുണ്ട്.

ഇർഫാൻ പത്താൻ തിരഞ്ഞെടുത്ത ഫെയർവെൽ മത്സരത്തിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ,

  1. ഗൗതം ഗംഭീർ
  2. വീരേന്ദർ സേവാഗ്
  3. രാഹുൽ ദ്രാവിഡ്
  4. വിവിഎസ് ലക്ഷ്മൺ
  5. യുവരാജ് സിംഗ്
  6. സുരേഷ് റെയ്ന
  7. എം എസ് ധോണി
  8. ഇർഫാൻ പത്താൻ
  9. അജിത് അഗാർക്കർ
  10. സഹീർ ഖാൻ
  11. പ്രഗ്യാൻ ഓജ.